ശശികലയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഹർത്താൽ അനിശ്ചിതകാലത്തേക്ക് നീട്ടും

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ കെപി ശശികലയെ തിരികെ മരകൂട്ടത്ത് എത്തിച്ച് ശബരിമല ദർശനം നടത്താൻ അനുവദിക്കുകയും, അറസ്റ്റിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിലെങ്കിൽ ഹർത്താൽ അനിശ്ചികാലത്തേയ്ക്കാക്കുന്നതിനെ കുറിച്ച് അലോചിക്കേണ്ടി വരുമെന്ന് എസ് ജെ ആർ കുമാർ. ശബരിമല കർമ്മ സമിതി ചെയർമാനാണ് എസ് ജെ ആർ കുമാർ.

ശബരിമല കർമ്മ സമിതി രക്ഷാധികാരി സ്വാമി ചിതാന്തപുരി, ഗോവിന്ദ ഭരത്, എസ്.ജെ.ആർ കുമാർ എന്നിവർ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു. നേരത്തെ സൂര്യസ്തമയത്തിന് ശേഷം ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യുന്നത് ചട്ട വിരുദ്ധമാണെന്നും ഹിന്ദു സമൂഹത്തിന്റെ പ്രതിഷേധം ഇവർ ഏറ്റ് വാങ്ങുമെന്നും ശബരിമല കർമ്മ സമിതി രക്ഷാധികാരി സ്വാമി ചിതാന്തപുരി പറഞ്ഞിരുന്നു. ശബരിമലയെ തകർക്കാനുള്ള നീക്കമാണ് ഇതെന്നും സ്വാമി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top