കെപി ശശികലയ്ക്ക് ജാമ്യം

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയ്ക്ക് ജാമ്യം. തിരുവല്ല സബ് ഡിവിഷന്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യം, 25,000 രൂപയുടെ ബോണ്ട് തുടങ്ങിയ ഉപാധികളോടെയാണ് ശശികലയ്ക്ക് ജാമ്യം അനുവദിച്ചത്. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ താന്‍ വീണ്ടും ശബരിമലയിലെത്തുമെന്നും ശശികല ജാമ്യം ലഭിച്ചതിനുശേഷം പ്രതികരിച്ചു.

ഇന്ന് പുലർച്ചെ 1.30 ഓടെയാണ് ശശികല അറസ്റ്റിലാകുന്നത്. ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയിൽ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ശശികല തിരിച്ചു പോകാൻ തയാറാകാത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.  5 മണിക്കൂർ തടഞ്ഞു നിർത്തിയതിന് ശേഷവും പിൻമാറാൻ തയ്യാറാകാതെ വന്നതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് കെ.പി.ശശികലയുടെ പ്രതികരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top