ഹർത്താൽ; പോലീസ് സംരക്ഷണയിൽ മാത്രമേ സർവ്വീസ് നടത്തുകയുള്ളുവെന്ന് കെഎസ്ആർടിസി

ksrtc strike on august 7

ഹർത്താലിൽ പോലീസ് സംരക്ഷണയിൽ മാത്രമേ സർവ്വീസ് നടത്തുകയുള്ളുവെന്ന് കെഎസ്ആർടിസി. പോലീസ് സംരക്ഷണയിൽ മാത്രം സർവ്വീസ് നടത്തിയാൽ മതിയെന്ന് ഡിപ്പോകൾക്ക് കെഎസ്ആർടിസി കൺട്രോൾ റൂമിന്റെ നിർദ്ദേശമുണ്ട്.

നേരത്തെ തിരുവനന്തപുരം ബാലരാമപുരത്ത് ബസ്സിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ ബസ്സിന്റെ ചില്ലുകൾ തകർന്നു. ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന നാല് ബസ്സുകൾ ഹർത്താലിനെ തുടർന്ന് ബത്തേരിയിൽ കുടുങ്ങി കിടക്കുകയാണ്.

കൊച്ചിയിലും സ്വകാര്യ ബസ്സുകളൊന്നും ഓടുന്നില്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ആലുവ മുതൽ മഹാരാജാസ് വരെ മെട്രോ ഉണ്ടെങ്കിലും മറ്റിടങ്ങളിലേക്ക് പോകാൻ ജനം ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top