ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുന്നു

സന്നിധാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് തേടി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പദ്മകുമാര്‍ ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഡിജിപിയുമായി കൂടിക്കാഴ്ച നടത്തുക. എന്നാല്‍ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളില്‍ ബോര്‍ഡിന് അതൃപ്തിയുണ്ട്. നിയന്ത്രണങ്ങള്‍ അതേപടി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് ഡിജിപിയെ ബോര്‍ഡ് അറിയിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top