തൃശ്ശൂരിലും എടിഎം കവര്‍ച്ചാ ശ്രമം

sbi

തൃശ്ശൂരിലും എടിഎം കവര്‍ച്ചാ ശ്രമം. തൃശ്ശൂര്‍ പട്ടിക്കാട് ജംഗ്ഷനിലെ എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഇടുക്കി മറയൂരിലും സമാനമായ രീതിയില്‍ മോഷണ ശ്രമം നടന്നിരുന്നു. തൃശ്ശരില്‍ എസ്ബിഐയുടെ എടിഎമ്മിന്റെ മോണിറ്റര്‍ കുത്തിപ്പൊളിച്ച നിലയിലാണ്. എടിഎമ്മില്‍ പണം എടുക്കാന്‍ വന്നവരാണ് മോഷണശ്രമം നടന്നതായി ആദ്യം കാണുന്നത്. പീച്ചി പോലീസ് കേസ് അന്വേഷിക്കുന്നത്.
ഇടുക്കിയില്‍ മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐ എടിഎമ്മിലാണ് മോഷണം നടന്നത്. രണ്ട് സ്ഥലങ്ങളില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top