ഇടുക്കിയിൽ എടിഎം കവർച്ച ശ്രമം

atm no cash in kothamangalam ATM

ഇടുക്കി മറയൂരിൽ എടിഎം കവർച്ച ശ്രമം. മറയൂരിലെ ബോവിക്കടവിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവർച്ചാശ്രമം നടന്നത്. മോഷണശ്രമം നടന്നത് രാത്രിയിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രാഥമിക നിഗമനമുണ്ട്. പൊലീസെത്തി പരിശോധന നടത്തുകയാണ്.

ഒറ്റപ്പെട്ട സ്ഥലമായതിനാൽ ഇവിടെ സിസിടവി സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അടുത്തുള്ള കടകളിലെ സിസിടവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കളെ തിരിച്ചറിയാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top