അമൃത്സറില്‍ സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പഞ്ചാബിലെ അമൃത്സറിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമൃത്സറിലെ അഡ്‌ലിവാല്‍ ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ നിരണ്‍കാരി മിഷന്‍ ഭവനിലാണ് സ്‌ഫോടനം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയവര്‍ സ്‌ഫോടക വസ്തുക്കള്‍ ഇവിടേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അമൃത്സറിലെ വിമാനത്താവളത്തിന് കിലോമീറ്ററുകള്‍ മാത്രം അകലെയാണ് സ്‌ഫോടനം നടന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പോലീസ് വൃത്തങ്ങള്‍ തയ്യാറായില്ല. സ്‌ഫോടനം നടക്കുന്ന സമയത്ത് 500 ല്‍ അധികം ആളുകള്‍ നിരണ്‍കാരി മിഷന്‍ ഭവനിലുണ്ടായിരുന്നെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top