നിരോധനാജ്ഞ ലംഘിച്ചാൽ അറസ്റ്റ് ചെയ്യണമെന്നത് കേന്ദ്ര നിർദ്ദേശം : കോടിയേരി ബാലകൃഷ്ണൻ

നിരോധനാജ്ഞ ലംഘിച്ചാൽ അറസ്റ്റ് ചെയ്യുക എന്നത് പോലീസ് സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണെന്നും കേന്ദ്ര അഭ്യന്തര സെക്രട്ടറിയാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ നിർദ്ദേശം നൽകിയതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ബിജെപിയുടെ അജൻഡ നടപ്പാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇത് ജനങ്ങൾ ചെറുത്ത് തോൽപ്പിക്കും. വിമോചന സമരത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാൻ സർക്കാരിന് കഴിയില്ല. വിധിക്കെതിരെയാണ് ബിജെപിയുടെ സമരമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top