ഛത്തീസ്ഗഡ് നിയമ സഭ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചരണം ഇന്നവസാനിക്കും

ഛത്തീസ്ഗഡ് നിയമ സഭ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പരസ്യ പ്രചരണം ഇന്നവസാനിക്കും. കടുത്ത ത്രികോണ മത്സരം നടക്കുന്ന ഛത്തീസ്ഗഡിൽ മുന്നണികൾ അവസാന വട്ട ഒരുക്കത്തിലാണ്. രണ്ടാം ഘട്ടത്തിൽ 72 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മൂന്നു തവണ മുഖ്യമന്ത്രിയായ രാമന്‍ സിംഗിന്റെ നേതൃത്വത്തിൽ ഭരണം നിലനിർത്തനാണ് ബി ജെ പി യുടെ ശ്രമം. 15 വർഷമായുള്ള ഭരണ വിരുദ്ധ വികാരം മുതലാക്കി അധികാരത്തിൽ വരാമെന്നു കോൺഗ്രസ്സും കണക്കു കൂട്ടുന്നു. എന്നാൽ കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ ജനത കോൺഗ്രസ് ഛത്തീസ്ഗഡ് ഇരു പാർട്ടികൾക്കും ഭീഷണി ഉയർത്തുന്നുണ്ട്. കോൺഗ്രസിനെ തോല്പിക്കാൻ അജിത് ജോഗി രമണ സിംഗിനെ സഹായിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. എന്നാൽ മരിച്ചാലും ബി ജെ പി ക്കൊപ്പം പോകില്ലെന്ന് ജോഗി പ്രതികരിച്ചു. തെരഞ്ഞെടുപ്പു അനുബന്ധിച്ചു കനത്ത സുരക്ഷയിലാണ് ഛത്തീസ്ഗഡ്. ഈ മാസം 20നാണ് വോട്ടെടുപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here