സുരേന്ദ്രന്റെ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധം: ദേവസ്വം മന്ത്രി

kadakampally surendran

ശബരിമലയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അറസ്റ്റിന് ശേഷം പോലീസ് മര്‍ദിച്ചുവെന്നും ഇരുമുടിക്കെട്ടിനെ അപമാനിച്ചു എന്നുമൊക്കെയുള്ള സുരേന്ദ്രന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളം നല്‍കിയില്ല, മരുന്ന് കഴിക്കാന്‍ അനുവദിച്ചില്ല എന്നൊക്കെയുള്ള ആരോപണങ്ങള്‍ തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ മന്ത്രി, പോലീസ് സുരേന്ദ്രന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് നല്‍കിയിരുന്നുവെന്നും വ്യക്തമാക്കി. സ്റ്റേഷനിലെത്തിച്ച ശേഷം അദ്ദേഹത്തിന് ആഹാരം നല്‍കിയിരുന്നു. മരുന്ന് കഴിക്കാനും ഉറങ്ങാനുമുള്ള സൗകര്യങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങള്‍ 24 ന് ലഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top