അല്‍ഫോണ്‍സ് കണ്ണന്താനം നാളെ പമ്പയില്‍

Alphons Kannathanam

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തും. നേരത്തെ ബി.ജെ.പിയുടെ ദേശീയ നേതാക്കളും എം.പിമാരും ശബരിമലയില്‍ എത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് അല്‍ഫോന്‍സ് കണ്ണന്താനം നാളെ പമ്പയില്‍ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

ദിവസവും ഓരോ നേതാക്കള്‍ വീതവും മറ്റ് സംസ്ഥാനങ്ങളിലെ എം.പിമാരേയും ശബരിമലയിലെത്തിക്കാനാണ് ബി.ജെ.പിയുടെ നീക്കം. സന്നിധാനത്തേക്ക് പുറപ്പെട്ട കെ.പി ശശികലയേയും ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനേയും പൊലീസ് അറസ്റ്റു ചെയ്തു നീക്കിയ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബി.ജെ.പി രംഗത്തെത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top