ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ പാസ്‌വേർഡ് ഉടൻ മാറ്റണം : ടെലികോം റെഗുലേറ്ററി അതോറിറ്റി

instagram

യുഎഇയിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ അവരുടെ പാസ്‌വേർഡ് ഉടൻ മാറ്റണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിർദേശം. ഇൻസ്റ്റഗ്രമിന്റെ പാസ്‌വേർഡ് വിവരങ്ങൾ ചോരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.

പാസ്വേർഡ് ചോരാനുള്ള സാധ്യത ഇൻസ്റ്റഗ്രാം തന്നെ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. ഇത്തരം അറിയിപ്പ് ലഭിച്ചവർ അവരുടെ മൊബൈൽ ഫോണിലെ ഇൻസ്റ്റഗ്രാം ആപ്ലിക്കേഷനിലും ഇതേ പാസ്!വേർഡ് ഉപയോഗിക്കുന്ന മറ്റു സോഷ്യൽമീഡിയ ആപ്ലിക്കേഷനിലും പാസ്‌വേർഡ് മാറ്റുന്നതാണ് സുരക്ഷിതം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top