ഖഷോഗി വധം; സിഐഎ റിപ്പോർട്ട് നാളെ പുറത്തുവിടുമെന്ന് ട്രംപ്

CIA report on khashoggi murder will be revealed tomorrow says trump

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കൻ ചാരസംഘടനയായ സിഐഎ തയ്യാറാക്കിയ റിപ്പോർട്ട് ചൊവ്വാഴ്ച പുറത്തുവിടുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിഐഎ തലവനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.

സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശപ്രകാരമാണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്ന് സിഐഎ കണ്ടെത്തിയതായി കഴിഞ്ഞദിവസം വാഷിങ്ടൺ പോസ്റ്റും അസോസിയേറ്റഡ് പ്രസും റിപ്പോർട്ട് ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top