സന്നിധാനത്ത് പ്രതിഷേധച്ചവര്‍ മണിയാറില്‍; ജാമ്യമില്ലാവകുപ്പ് ചുമത്തും

ഇന്നലെ രാത്രി സന്നിധാനത്ത് പ്രതിഷേധിച്ചതിന് അറസ്റ്റിലായവരെ മണിയാറിലെ പോലീസ് ക്യാമ്പില്‍ എത്തിച്ചു. ഇവര്‍ക്ക് എതിരെ ജാമ്യമില്ലാ കുറ്റം ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. 72പേരെയാണ് ഇന്നലെ രാത്രി പോലീസ് ബലം പ്രയോഗിച്ച് വലിയ നടപ്പന്തലില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 200പേര്‍ക്ക് എതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി പത്തരയോടെയാണ് ഒരു സംഘം ആളുകള്‍ വലിയ പ്രതിഷേധത്തിന് സന്നിധാനത്തിന് സമീപം നേതൃത്വം നല്‍കിയത്. മാളികപ്പുറത്തിന് സമീപത്ത് നിന്ന് സംഘടിച്ച അമ്പതോളം പേരാണ് ആദ്യം വലിയ നടപന്തലിലേക്ക് എത്തിയത്. അവിടെ ഇവര്‍ ശരണം വിളിച്ച് കുത്തിയിരുന്നു. അപ്പോഴേക്കും മറ്റ് ചിലരും ഇവര്‍ക്കൊപ്പം ചേര്‍ന്ന് പ്രതിഷേധം ആരംഭിച്ചു. പോലീസ് എത്തി പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഹരിവരാസനം പാടി നടയടയ്ക്കുമ്പോള്‍ മടങ്ങാമെന്ന് ഇവര്‍ അറിയിച്ചതോടെ പോലീസ് വഴങ്ങി. എന്നാല്‍ നട അടച്ചതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. സമരത്തിന് നേതൃത്വം നല്‍കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയച്ചതോടെ വാക്കേറ്റം കനത്തു. തുടര്‍ന്ന് ഇവരെ ബലം പ്രയോഗിച്ച് എസ്പി പ്രതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഒരു മണിക്കൂര്‍ നേരത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് പ്രതിഷേധക്കാരെ മണിയാറിലുള്ള പോലീസ് ക്യാമ്പിലേക്ക് മാറ്റിയത്. ഇവിടെയും പ്രതിഷേധക്കാര്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here