പോലീസിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ശശികല സന്നിധാനത്തേക്ക്

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല സന്നിധാനത്തേക്ക്. പോലീസ് നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചാണ് യാത്ര. പമ്പയില്‍ നിന്ന് പോലീസ് ശശികല കയറിയ കെഎസ്ആര്‍ടിസി ബസ് തടഞ്ഞിരുന്നു. നിലയ്ക്കല്‍ കണ്‍ട്രോള്‍ റൂമിന് സമീപത്ത് നിന്നാണ് ബസ് തടഞ്ഞത്. തുടര്‍ന്ന് എസ്പി യതീഷ് ചന്ദ്ര ബസ്സില്‍ കയറി ദര്‍ശനത്തിന് ശേഷം പെട്ടെന്ന് മടങ്ങണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചു. ആദ്യം എതിര്‍ത്ത ശശികല പിന്നീട് സമ്മതം മൂളുകയായിരുന്നു. സന്നിധാനത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കുകയോ, പ്രകോപനകരമായി സംസാരിക്കുകയോ,  മാധ്യമപ്രവര്‍ത്തകരെ കാണുകയോ ചെയ്യരുതെന്നും എസ്പി നിര്‍ദേശിച്ചിട്ടുണ്ട്. പേരക്കുട്ടികളുടെ ചോറൂണിനായിയാണ് എത്തിയതെന്ന് കെ പി ശശികല വ്യക്തമാക്കി. കുടുംബാംഗങ്ങളും ഒപ്പമുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് വയസ്സ് വ്യക്തമാക്കിയ ശേഷമാണ് ശശികല യാത്ര തിരിച്ചത്.

കഴിഞ്ഞ ദിവസം മരകൂട്ടത്തു വച്ച് കെ.പി. ശശികലയെ പൊലീസ് തടഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത ശശികലയെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടയച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More