‘സ്ത്രീകള്‍ വരുന്നതിന് എതിരെയല്ല, കമ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ് സമരം’: പി.എസ് ശ്രീധരന്‍പിള്ള

ps sreedharan pillaiaa

ശബരിമലയില്‍ സ്ത്രീകള്‍ വരുന്നതിന് എതിരെയല്ല സമരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇപ്പോള്‍ നടക്കുന്ന സമരം കമ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ്. കമ്യൂണിസ്റ്റുകാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അവര്‍ക്കെതിരെയാണ് സമരം നടത്തുന്നത്. കോടിക്കണക്കിന് ആളുകളുടെ ഒപ്പ് ശേഖരിക്കാന്‍ പോകുന്നത് അതിനുവേണ്ടിയാണ്. അല്ലാതെ അവിടെ സ്ത്രീകള്‍ വരുന്നോ പോകുന്നോ എന്ന് നോക്കാന്‍ വേണ്ടിയല്ല. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികള്‍ ഉണ്ടെങ്കില്‍ അവര്‍ അവരുടെ നടപടി സ്വീകരിക്കും. ഞങ്ങള്‍ അവരെ പിന്തുണക്കും – ശ്രീധരന്‍പിള്ള പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top