മന്ത്രി കെ.കെ ശൈലജയ്ക്ക് ഭാരത് ജ്യോതി അവാര്‍ഡ്

kk Shailaja

ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡിന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ തെരഞ്ഞെടുത്തു. ഡിസംബര്‍ 4-ാം തീയതി ന്യൂഡല്‍ഹി മാക്‌സ് മുള്ളര്‍ മാര്‍ഗ് ലോദി ഗാര്‍ഡനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രിക്ക് അവാര്‍ഡ് സമ്മാനിക്കും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പുകള്‍ പൊതുജനാരോഗ്യ രംഗത്തും സാമൂഹ്യനീതി രംഗത്തും വനിതകളുടേയും കുട്ടികളുടേയും പുരോഗതിയ്ക്കും നടപ്പിലാക്കി വരുന്ന ജനക്ഷേമ പദ്ധതികള്‍ക്കുള്ള അംഗീകാരമായിട്ടാണ് അവാര്‍ഡ് നല്‍കുന്നത്.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരുടെ ഇടയില്‍ ഐക്യം, ദേശീയത, സമാധാനം, സ്നേഹം, സാഹോദര്യം എന്നിവ വളര്‍ത്തുന്നതിന് നിലകൊള്ളുന്ന സന്നദ്ധ സംഘടനയാണ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റി. ഇതിലൂടെ ആഗോളതലത്തില്‍ എല്ലാ രാജ്യങ്ങളുമായി സൗഹൃദം വളര്‍ത്തിയെടുക്കുകയും സഹകരണം ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഇതോടൊപ്പം പ്രൊഫഷണല്‍, വിദ്യാഭ്യാസ, വ്യാവസായിക, വ്യക്തിഗത അനുഭവം എന്നിവ എല്ലാ ആളുകളുമായും പങ്കുവയ്ക്കാനും കഴിയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top