ട്രെയിന്‍ പോകുന്ന സമയത്ത് ഒരു വയസുകാരി റെയില്‍വേ ട്രാക്കില്‍!; ഞെട്ടിക്കുന്ന വീഡിയോ

ട്രെയിന്‍ പോകുന്ന സമയത്ത് ഒരു വയസുള്ള പെണ്‍കുട്ടി റെയില്‍വേ ട്രാക്കില്‍. ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ സംഭവിച്ചത്. റെയില്‍വേ പാളത്തിലേക്ക് വീണ കുഞ്ഞ് ഒരു ട്രെയിന്‍ കടന്നുപോകുന്നതുവരെ പാളത്തില്‍ തന്നെ കിടന്നു. എന്നാല്‍, യാതൊരു പരിക്കും കൂടാതെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

പ്ലാറ്റ്‍ഫോമിനും പാളത്തിനും ഇടയിലുള്ള സ്ഥലത്തേക്കാണ് കുഞ്ഞ് വീണത്. ട്രെയിന്‍ അതിവേഗം കടന്ന് പോയെങ്കിലും കുഞ്ഞിനെ ഒന്ന് സ്പര്‍ശിച്ച് പോലുമില്ല. ട്രെയിന്‍ കടന്ന് പോയതോടെ ഓടിയെത്തിയ മറ്റ് യാത്രക്കാര്‍ കുഞ്ഞിനെ വാരിയെടുത്ത് നല്‍കി. ഈ വീഡിയോ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

വീഡിയോ കാണാം…

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top