നിരോധനാജ്ഞ ലംഘിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ശബരിമലയില്‍

നിരോധനാജ്ഞ ലംഘിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ശബരിമലയില്‍ എത്തും. ഇന്നലെ നടന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാക്കളും ഇന്ന് ശബരിമലയില്‍ എത്തി നിരോധനാജ്ഞ ലംഘിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇത്തരം ഒരു പ്രതിഷേധത്തിന് യുഡിഎഫ് നേതാക്കള്‍ നേതൃത്വം നല്‍കുന്നത്.

അതേസമയം ബിജെപി നേതാക്കളായ വി മുരളീധരന്‍ മംഗലാപുരം എംപി.നളിന്‍കുമാര്‍ കട്ടില്‍ എന്നിവരും ശബരിമലയില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വലിയനടപന്തലിന് സമീപം പ്രതിഷേധം നടന്നതിനെ തുടര്‍ന്ന് പോലീസ് കര്‍ശനമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയാണ്. നിലയ്ക്കൽ-പമ്പ റൂട്ടിലെ ബസ് നിയന്ത്രണം തുടരുമെന്ന് എസ്പി യതീഷ്ചന്ദ്ര അറിയിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top