ജമ്മുകാശ്മീരില്‍ ധാരണ; പിഡിപിയുടെ അല്‍ത്താബ് ബുഹാരി മുഖ്യമന്ത്രിയാവും

pdp

ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണ.കഴിഞ്ഞ  ജൂണ്‍ മുതല്‍ ഗവര്‍ണ്ണര്‍ ഭരണത്തിലാണ് കാശ്മീര്‍. കോണ്‍ഗ്രസും, പി.ഡി.പിയും നാഷണൽ കോൺഫറൻസും ഇത് സംബന്ധിച്ച ധാരണയില്‍ എത്തി.  പിഡിപിയുടെ അല്‍ത്താബ് ബുഹാരി മുഖ്യമന്ത്രിയാകുമെന്നാണ് സൂചന. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി പാര്‍ട്ടി  നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ടു.
പി.ഡി.പി എം.എൽ.എമാരെ സ്വാധീനിക്കാൻ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങളെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ സഖ്യം.ജമ്മു കശ്മീർ നിയമസഭയിൽ നിലവിൽ പി.ഡി.പിക്ക് 28ഉം നാഷണൽ കോൺഫറൻസിന് 15ഉം കോൺഗ്രസിന് 12ഉം എംഎല്‍എമാരുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top