പീഡനക്കേസ് പ്രതി ജയിലിൽ ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പീരുമേട് സബ്ജയിലിലേക്ക് കോടതി റിമാന്റിൽ കഴിയുന്ന തടവുകാരൻ സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. കുമളി ഡൈമുക്ക് സ്വദേശി ചുരളി(42)യാണ് ജനനേന്ദ്രീയം മുറിച്ചത്. ഇന്നലെ രാവിലെ സബ്ജയിലിൽ തടവുമുറിയിലാണ് സംഭവം.
ജനനേന്ദ്രിയം പൂർണമായും മുറിച്ചുമാറ്റിയതിനെ തുടർന്ന് രക്തം പ്രവഹിച്ചതോടെയാണ് സഹതടവുകാർ ശ്രദ്ധിച്ചത്. ജയിൽ ഉദ്യോഗസ്ഥർ എത്തി ചുരളിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കോട്ടയം മെഡിക്കൽ കൊളേജിൽ അടിയന്തിര ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഷേവ് ചെയ്യാൻ നൽകിയ ബ്ലേഡ് ഉപയോഗിച്ചാണ് ചുരളി കൃത്യം നിർവഹിച്ചതെന്നാണ് ജയിലധികൃതർ നൽകുന്ന വിശദീകരണം.
നാലുമാസം മുൻപ് അറസ്റ്റിലായി ജയിലിൽ എത്തിയ ചുരളിക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യക്കാരൻ ഹാജരാകാത്തതിനാൽ റിമാന്റിൽ തുടരുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here