ചത്ത് തീരത്തടിഞ്ഞ തിമീംഗലത്തിന്റെ അകത്ത് നിന്നും കിട്ടിയത് 1144 പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ! വീഡിയോ

thousands of plastic found in dead whale stomach video

ഇന്തോനേഷ്യയിൽ ചത്ത് തീരത്തടിഞ്ഞ ഭീമൻ തിമിംഗലത്തിന്റെ വയറിൽ നിന്നും കണ്ടെടുത്തത് 1144 പ്ലാസ്റ്റിക് ഉത്പന്നങ്ങൾ. ആറ് കിലോയോളം ഭാരംവരുന്ന ഈ പ്ലാസ്റ്റിക് ശേഖരം കണ്ട് ലോകം ഞെട്ടിയിരിക്കുകയാണ്. അൽ ജസീറയാണ് ഈ വീഡിയോ പുറത്ത് വിടുന്നത്.

വക്കാതോബി ദേശീയപാർക്കിന്റെ ഭാഗമായ കപോട്ടാ ദ്വീപിനോട് ചേർന്നുള്ള പ്രദേശത്തുനിന്നാണ് തിമിംഗലത്തെ കണ്ടൈത്തിയത്. 9.5 മീറ്റർ നീളമുള്ള തിമിംഗലത്തിന്റെ വയറിൽ നിന്നും 1000 പ്ലാസ്റ്റിക് വള്ളികൾ, 115 പ്ലാസ്റ്റിക് കപ്പ്, 4 പ്ലാസ്റ്റിക് കുപ്പികൾ, 25 പ്ലാസ്റ്റിക് ബാഗുകൾ, രണ്ട് ചെരുപ്പുകൾ എന്നിവയാണ് കണ്ടെത്തിയത്.

കഴിഞ്ഞ ജൂണിൽ തായ്‌ലന്റിൽ പ്ലാസ്റ്റിക് മാലിന്യം ഉള്ളിൽ ചെന്ന് പൈലറ്റ് വേയ്ൽ വിഭാഗത്തിൽ പെട്ട തിമിംഗലം ചത്തുപൊങ്ങിയത് വാർത്തയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top