പൊന്‍രാധാകൃഷ്ണന്റെ വാഹനവ്യൂഹം പോലീസ് തടഞ്ഞു

pon radhakrishnan

പൊന്‍രാധാകൃഷ്ണന്റെ വാഹനവ്യൂഹം പോലീസ് തടഞ്ഞു. പമ്പ കെഎസ്ആര്‍ടിസ് സ്റ്റാന്റിന് സമീപത്ത് വച്ചാണ് പോലീസ് വാഹനം തടഞ്ഞത്.  പ്രതിഷേധകരുടെ വാഹനമെന്ന് തെറ്റിദ്ധരിച്ചാിരുന്നു നടപടി. ഇന്നലെ ഒരു മണിയോടെയാണ് സംഭവം.  മന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് വാഹനത്തെ പോകാന്‍ അനുവദിച്ചു. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് മന്ത്രി തിരികെ എത്തി വിശദീകരണം ആവശ്യപ്പെട്ടു. പോലീസ് വിശദീകരണം എഴുതി നല്‍കി.
പ്രതിഷേധക്കാര്‍ ഉണ്ടെന്ന് സംശയം തോന്നിയതിനാലാണ് വാഹനം പരിശോധിച്ചതെന്നാണ് പോലീസ് നല്‍കിയ വിശദീകരണം. നിലയ്ക്കലില്‍ പ്രശ്നം ഉണ്ടാക്കിയ ചിലര്‍ കാറില്‍ ഉണ്ടെന്ന് വിവരത്തെ തുടര്‍ന്നാണ് പരിശോധിച്ചത്. എന്നാല്‍ അത്തരത്തില്‍ ആരും കാറില്‍ ഉണ്ടായിരുന്നില്ല. ഇത് പരിശോധനയില്‍ തെളിഞ്ഞതോടെ പോകാന്‍ അനുവദിക്കാനിരിക്കെയാണ് മന്ത്രി തിരികെ എത്തി വിശദീകരണം ആവശ്യപ്പെട്ടതെന്നും എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top