രഞ്ജി ട്രോഫി; കേരളത്തിന് ചരിത്ര വിജയം

രഞ്ജിട്രോഫി മത്സരത്തില്‍ കരുത്തരായ ബംഗാളിനെ തകര്‍ത്ത് കേരളത്തിന് ജയം. രഞ്ജിയുടെ അടുത്ത കാല ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികയിലൂടെയാണ് കേരളം ബംഗാളിനെ പരാജയപ്പെടുത്തിയിരിക്കുന്നത്. ഒമ്പത് വിക്കറ്റിനാണ് കേരളത്തിന്റെ ജയം. കേരളത്തിനെതിരായി പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് ബംഗാള്‍ ഒരുക്കിയിരുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ ബംഗാളിനെ 184 റണ്‍സിന് തറ പറ്റിച്ച ശേഷം 40 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ കേരളം മൂന്നാം ദിനം കളി അവസാനിക്കും മുന്‍പേ കേരളം കളി അവസാനിപ്പിക്കുകയായിരുന്നു.

ജയത്തോടെ ആറു പോയന്റ് നേടിയ കേരളം കരുത്തരായ തമിഴ്‌നാടും ഡല്‍ഹിയുമെല്ലാം ഉള്ള ബി ഗ്രൂപ്പില്‍ 13 പോയന്റുമായി ഒന്നാം സ്ഥാനം ഉറപ്പിച്ചു. തോറ്റെങ്കിലും ആറു പോയന്റുള്ള ബംഗാള്‍ തന്നെയാണ് ഗ്രൂപ്പില്‍ ഇപ്പോഴും രണ്ടാമത്.

നേരത്തെ ആന്ധ്രാപ്രദേശിനെതിരായ മത്സരം ജയിച്ചാണ് കേരളം കൊല്‍ക്കത്തയിലെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top