ശബരിമലയില്‍ നിരോധനാജ്ഞ നീട്ടേണ്ട ആവശ്യമില്ല; തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ട്

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെ നിരോധനാജ്ഞയുടെ കാലയളവ് ഇനിയും നീട്ടേണ്ട ആവശ്യമില്ലെന്ന് തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ട്. റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. നിരോധനാജ്ഞ നീട്ടേണ്ട ആവശ്യമില്ല. തിരുമുറ്റത്തുള്ള ബാരിക്കേഡുകള്‍ നീക്കാവുന്നതാണ്. നിലവില്‍ സംഘര്‍ഷസാധ്യതകളില്ല. അതിനാല്‍, തന്നെ 144 തുടരേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള വാഹന നിയന്ത്രണം ഒഴിവാക്കി ഭക്തര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരക്ക് കൂടുന്ന സാഹചര്യമാണ് ശബരിമലയില്‍ കാണുന്നത്. തഹസില്‍ദാര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടും പോലീസ് നിര്‍ദേശങ്ങളും പരിഗണിച്ച് ജില്ലാ കളക്ടര്‍ അന്തിമ തീരുമാനമെടുക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top