ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്

sabarimala curfew may be extended

ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട്. പത്തനംതിട്ട എസ്.പി കളക്ടർക്ക് ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇന്ന് വൈകീട്ട് തീരുമാനം അറിയും.

നേരത്തെ നിരോധനാജ്ഞയുടെ കാലയളവ് ഇനിയും നീട്ടേണ്ട ആവശ്യമില്ലെന്ന് തഹസിൽദാർമാർ റിപ്പോർട്ട് നൽകിയിരുന്നു. റാന്നി, കോന്നി തഹസിൽദാർമാർ പത്തനംതിട്ട ജില്ലാ കളക്ടർക്കാണ് റിപ്പോർട്ട് നൽകിയത്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. നിരോധനാജ്ഞ നീട്ടേണ്ട ആവശ്യമില്ല. നിലവിൽ സംഘർഷസാധ്യതകളില്ല. അതിനാൽ, തന്നെ 144 തുടരേണ്ട ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top