ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ്

വയലിനിസ്റ്റും സംഗീതജ്ഞനുമായി ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി പിതാവ് സി കെ ഉണ്ണി രംഗത്ത്. അപകടത്തിൽ സമഗ്ര അന്വേഷണം വേണം. മൊഴിയിലെ വൈരുധ്യങ്ങൾ ഉണ്ട്. ഇതെല്ലാം അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ഉണ്ണി പരാതി നല്‍കിയിട്ടുണ്ട്.
സെപ്തംബർ 25 നാണ് ബാലഭാസ്കറും ഭാര്യയും സഞ്ചരിച്ച കാറ് അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ ഇരുവരുടേയും കുഞ്ഞ് തേജസ്വിനി തത്ക്ഷണം മരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ബാലഭാസ്കറും മരിച്ചു. മാരകമായ പരിക്കേറ്റ ലക്ഷി ഇപ്പോള്‍ തിരികെ ജീവിതത്തിലേക്ക് മടങ്ങുകയാണ്.
ബാലഭാസ്കറല്ല വാഹനം ഓടിച്ചതെന്നാണ് ലക്ഷ്മി പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നാണ് ഡ്രൈവര്‍ അര്‍ജ്ജുന്‍ മൊഴി നല്‍കിയത്. ഈ വൈരുദ്ധ്യങ്ങള്‍ അടക്കം അന്വേഷണിക്കണമെന്നാണ് പരാതിയില്‍ ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here