മനുഷ്യത്വം തൊട്ടുതീണ്ടാത്ത ക്രൂരത

മിണ്ടാപ്രാണികള്‍ക്കും ജീവനുണ്ട്, അത് മനുഷ്യത്വം തൊട്ട് തീണ്ടാവര്‍ക്ക് അത് അറിയില്ലെന്ന് മാത്രം. ഇ ത് കഴിഞ്ഞ ദിവസം പാലിയേക്കര ടോളില്‍ നടന്ന സംഭവമാണ്. ഒരു ചെറിയ പിക്ക് അപ് വാനില്‍ അതില്‍ കൊള്ളാവുന്നതിലും കൂടുതല്‍ ആടുകള്‍. കൂട്ടത്തിലൊന്ന് ചരിഞ്ഞ് അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലും. അതിന്റെ രണ്ട് കാലുകള്‍ പൂര്‍ണ്ണമായും പുറത്താണ്. അത് തിരിച്ച് ഇടാന്‍ പറ്റാത്തവിധം ഞെങ്ങി ഞെരുങ്ങിയാണ് ആടുകള്‍ നില്‍ക്കുന്നത്.


അറുക്കാന്‍ കൊണ്ടുപോകുന്നതാവും, എങ്കിലും മരിക്കുന്നത് വരെ അവയ്ക്ക് ജീവനുണ്ട്, അതിനെ മാനിക്കുന്നതാണ് മനുഷ്യത്വം. രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രമേ ഇത്തരത്തില്‍ നാല്‍കാലികളെ ചെക് പോസ്റ്റ് വഴി കൊണ്ടുവരാവൂ എന്നാണ് നിബന്ധന. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തുന്നുവെന്ന് മാത്രമല്ല ഇത്തരത്തില്‍ മൃഗങ്ങളെ ക്രൂരമായാണ് ഇവര്‍ കൈകാര്യം ചെയ്യുന്നതും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top