പൊരുതിവീണ പെണ്‍കുട്ടികള്‍

ട്വന്റി 20 വനിതാ ലോകകപ്പിന്റെ സെമിഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. എട്ട് വിക്കറ്റിന് ഇന്ത്യയെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിലെത്തി. സെമി ഫൈനല്‍ വരെ മികച്ച പോരാട്ടം നടത്തിയാണ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 19.3 ഓവറില്‍ 112 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 17.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.

എയ്മി 53 ഉം നതാലി 52 ഉം റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലിഷ് പെണ്‍പോരാളികള്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. നേരത്തെ ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തിയാണ് ഇംഗ്ലണ്ടിന്‍റെ വനിതാ ടീം കിരീടം നേടിയത്. ഇത്തവണയും ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നം തല്ലികെടുത്തിയത് ഇംഗ്ലണ്ട് തന്നെ.

രണ്ടാമത്തെ സെമി ഫൈനലില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ഫൈനലിലേക്ക് പ്രവേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top