ദേശീയ നേതൃത്വത്തിന് നന്ദി പറഞ്ഞ് കെ. കൃഷ്ണന്‍കുട്ടി

k krishnankutty

മന്ത്രിസ്ഥാനം നല്‍കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ നന്ദി അറിയിച്ച് കെ. കൃഷ്ണന്‍കുട്ടി. മന്ത്രിസ്ഥാനം മാറുന്നതില്‍ മാത്യു ടി തോമസിന് എതിര്‍പ്പുണ്ടാകില്ല. ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാണ് മന്ത്രിസ്ഥാനം മാറുന്നത്. മാത്യു ടി തോമസിനെ താന്‍ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. നാളെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് മന്ത്രിസ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും മറ്റ് തീരുമാനങ്ങളെടുക്കുകയെന്നും കെ. കൃഷ്ണന്‍കുട്ടി മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top