കെ. സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും

k surendran

ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. 52 കാരിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം സുരേന്ദ്രന് എതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.
കെ സുരേന്ദ്രന് പുറമെ അ‍ഞ്ച് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസ് എടുത്തിട്ടുണ്ട്. വത്സന്‍ തില്ലങ്കേരി, പ്രകാശ് ബാബു, വിവി രാജേഷ് എന്നിവര്‍ക്ക് പുറമെ സന്നിധാനത്ത് നിന്ന് പിടിയിലായ രജേഷിനേയും പ്രതി ചേര്‍ത്തിട്ടുണ്ട്. തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസാണ് ഇവര്‍ക്കെല്ലാം എതിരെ ചുമത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top