Advertisement

ശബരിമലയില്‍ പോകാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍; ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു

November 23, 2018
Google News 0 minutes Read
sabarimala

ശബരിമലയില്‍ പോകാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതികള്‍ രംഗത്ത്. സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയെ സമീപിച്ചു. യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇപ്പോള്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ശബരിമലയിൽ പോകാൻ ശ്രമിച്ച യുവതികളെയെല്ലാം സംഘടിതമായി തടയുന്ന സ്‌ഥിതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് സംരക്ഷണം കൂടാതെ പോകാനാകില്ല എ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് എന്താണെന്ന് ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here