കുഞ്ഞ് മെഹറുമായി നേഹ ധൂപിയ; ചിത്രങ്ങൾ

ഏറെ ആവേശത്തോടെയാണ് നേഹ ധൂപിയ-അംഗത് ബേദി ദമ്പതികൾക്ക് കുഞ്ഞ് പിറന്നു ന്നെ വാർത്ത ആരാധകർ സ്വീകരിച്ചത്. എന്നാൽ കുഞ്ഞിന്റെ ചിത്രമോ, പേരോ മറ്റ് വിവരങ്ങളോ പുറത്തു വന്നിരുന്നില്ല. എന്നാൽ താര ദമ്പതികളായ അംഗത് ബോദിയും നേഹ ധൂപിയയും കുഞ്ഞുമായി വീട്ടിലേക്ക് വരുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മെഹർ ധൂപിയ ബേദി എന്നാണ് കുഞ്ഞിന്റെ പേര്. അംഗത് ബോദിയുടെ അച്ഛൻ ബിഷാൻ സിംഗ് ബോദിയാണ് കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടത്.
നവംബർ 18 നാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. നേഹ ധൂപിയ-അംഗത് ബേദി ദമ്പതികളുടെ ഉറ്റ സുഹൃത്ത് സോഫീ ചൗധരിയാണ് ആശംസയുമായി ആദ്യം എത്തിയത്.
വിവാഹത്തിനു മുൻപ് നേഹ ഗർഭിണിയാണെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇവർ പെട്ടെന്ന് വിവാഹിതാരെയെന്നായിരുന്നു അന്നത്തെ വാർത്തകൾ .ഇതിനോടൊന്നും പ്രതികരിക്കാതിരിക്കുകയായിരുന്നു ഇവർ. എന്നാൽ നോ ഫിൽട്ടർ നേഹ എന്ന നേഹ ധൂപിയ തന്നെ അവതാരികയായി എത്തുന്ന ഷോയിൽ അംഗദ് ഇത് ശരി വെച്ചു കൊണ്ടുള്ള വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. നേഹ വിവാഹത്തിനു മുൻപ് തന്നെ ഗർഭിണിയായിരുന്നുവെന്ന് അംഗദ് വ്യക്തമാക്കി. ഡെൽഹിയിലെ ഗുരുദ്വാരയിൽ അതീവരഹസ്യമായി മെയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here