സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും ഒന്നിക്കുന്നു; ‘ഞാന്‍ പ്രകാശന്‍’ ടീസര്‍ കാണാം

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ഫഹദ് ഫാസിലെത്തുന്നു. ശ്രീനിവാസനാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പേരും വ്യത്യസ്തമാണ്; ‘ഞാന്‍ പ്രകാശന്‍’. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കി. നിഖില വിമലാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം ശ്രീനിവാസന്‍, കെ.പി.എ.സി ലളിത എന്നിവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top