പൊലീസുകാരെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്

നിലമ്പൂർ വെടിവെപ്പിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊലീസുകാരെ ആക്രമിക്കുമെന്ന് മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്. തൊണ്ടർനാട്, പന്നിപാട് കോളനിയിലെത്തിയ മാവോയിസ്റ്റുകൾ ആദിവാസികളെയാണ് വിവരമറിയിച്ചത്. ആദിവാസികൾ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. വയനാട്ടിലെയോ പരിസര ജില്ലകളിലെയോ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാവോയിസ്റ്റുകൾ തോക്കുകൾ ഏന്തിയാണ് പന്നിപ്പാട് എത്തിയതെന്ന് ആദിവാസികൾ പോലീസിനെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top