ബസ് കനാലിലേക്ക് മറിഞ്ഞു; 25 മരണം

bus overturned to canal 25 dead

കർണാടകയിലെ മാണ്ഡ്യയിൽ ബസ് കാനയിലേക്ക് മറിഞ്ഞ് അഞ്ച് കുട്ടികളടക്കം 25 പേർ മരിച്ചു.

കർണാടകയിലെ ബംഗളൂരു മൈസൂർ പാതയിലെ മാണ്ഡ്യയിൽ ഇന്ന് ഉച്ചയ്ക്കാണ് നിയന്ത്രണം വിട്ട സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞത്. 35 ഓളം പേർ ബസിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ബസ് മറിഞ്ഞതിന് സമീപത്ത് ജോലി ചെയ്തിരുന്ന കർഷകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കനാലിലേക്ക് മറിഞ്ഞ ബസിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാതിരുന്നത് മരണസംഖ്യ ഉയരുന്നതിന് കാരണമായി. കയറും മറ്റും ഉപയോഗിച്ച് ബസ് കരയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

bus canal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top