മേരി കോമിന് ആറാം സ്വർണം; ഇത് റെക്കോർഡ് നേട്ടം

mary kom sets record by bagging sixth gold in world championship

ലോക ബോക്‌സിങ്ങ് ചാമ്പ്യൻഷിപ്പിൽ ആറാം സ്വർണ്ണം സ്വന്തമാക്കി ഇന്ത്യയുടെ മേരി കോം. ഫൈനലിൽ ഉക്രൈൻ താരത്തെ തോൽപ്പിച്ചുകൊണ്ടാണ് മേരി കോം സ്വർണം നേടിയത്. ഇതോടെ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന താരമെന്ന റെക്കോർഡ് മേരി കോം സ്വന്തമാക്കി.

ഉത്തര കൊറിയയുടെ കിം ഹ്യാംഗ് മിയെ തകർത്താണ് മേരി കോം ഫൈനലിൽ കടന്നത്. സെമിയിൽ 48 കിലോഗ്രാം വിഭാഗത്തിൽ എതിരില്ലാത്ത അഞ്ച് പോയിന്റുകൾക്കായിരുന്നു മേരി കോമിന്റെ വിജയം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top