രാമക്ഷേത്ര നിര്‍മ്മാണം; വിശ്വ ഹിന്ദു പരിഷത്തിന്റെ ഹിന്ദു ധർമസഭ നാളെ

അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തിനായി നിയമനിർമാണം നടത്തണമെന്നാവശ്യപെട്ട് നാളെ വിശ്വ ഹിന്ദു പരിഷത്ത് ഹിന്ദു ധർമസഭ നടത്തും. അയോദ്ധ്യ, നാഗ്പൂര്‍, ബാംഗ്ലൂര്‍ നഗരങ്ങളിലായി ഒരു ലക്ഷം പേർ ഹിന്ദു ധർമസഭയിൽ പങ്കെടുക്കും. ധർമസഭയിൽ പങ്കെടുക്കുന്നതിനായി ശിവസേന അദ്ധ്യക്ഷൻ ഇന്ന് അയോദ്ധ്യയിലെത്തുന്നുണ്ട്.
2019 ലോകസഭ തിരഞെടുപ്പിനു മുമ്പായി രാമക്ഷേത്ര നിർമാണത്തിൽ ഓർഡിനൻസ് പുറപെടുവിക്കാൻ കേന്ദ്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായാണ് വി എച് പി യുടെ ഹിന്ദു ധർമസഭ. അയോദ്ധ്യ കാൺപൂർ, ബാഗ്ളൂര്‍ നഗരങ്ങളിലായി ഒരു ലക്ഷം പ്രവര്‍ത്തകർ ധർമസഭയിൽ പങ്കെടുക്കും. ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ, വിവിധ സംഘപരിവാർ നേതാക്കള്‍ ധർമസഭയിൽ പങ്കെടുക്കും. ഡിസംബര്‍ ഒമ്പതിനു ദില്ലിയില്‍ വി എച്ച് പി ധർമസഭ നടത്തും. ഡിസംബർ 18 ന് രാജ്യവ്യാപക പ്രതിഷേധം നടത്തുവാനും വിശ്വ ഹിന്ദു പരിഷത്ത് തീരുമാനിച്ചിട്ടുണ്ട്. 2019 ലോകസഭ തിരഞെടുപ്പിനു മുന്നോടിയായി ഇത്തരം പരിപാടികളിലൂടെ അയോദ്ധ്യ സജീവ രാഷ്ട്രീയ വിഷയമായി നിലനിർത്തുകയാണ് സംഘപരിവാർ നീക്കമെന്ന വിലയിരുത്തലുണ്ട്. ഉത്തർ പ്രദേശ് ഉൾപെടെയുള്ള ഹിന്ദി ഹൃദയഹൃദയഭൂമിയിൽ രാമക്ഷേത്ര വിവാദത്തിലൂടെ വർഗീയ ദ്രുവീകരണമാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. കാൺപൂരിൽ ഹിന്ദു ധർമസഭ യുടെ പ്രചരണാർത്തം നടന്ന ബൈക്ക് റാലിക്കിടെ വർഗീയ സംഘർഷം അരങ്ങേറിയിരുന്നു. ഇത്തരം സംഘർഷങ്ങൾ കണക്കിലെടുത്ത് മുന്ന് നഗരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here