നിപ മരണ സംഖ്യയിൽ അവ്യക്തയില്ലന്ന് ആരോഗ്യ മന്ത്രി

Beware of Leptospirosis; Minister K.K. Shailaja

നിപ മരണ സംഖ്യയിൽ അവ്യക്തയില്ലന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. നിപ രോഗം ഉണ്ടെന്ന് സംശയിച്ചവരുടെ എണ്ണം കൂടി റിപ്പോർട്ടിൽ ചേർത്ത്താണ് സംശയം ഉണ്ടാക്കിയതെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

നിപ തിരിച്ചറിയാതെ 5 പേര്‍ മരിച്ചതായി ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് വിവാദം ഉണ്ടായത്.  23 പേര്‍ക്ക് നിപ ബാധിച്ചെന്നും 21 പേര്‍ മരിച്ചെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. നിപ ബാധിച്ച രണ്ടാമത്തെയാളില്‍ തന്നെ രോഗം തിരിച്ചറിയാനായെന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഏതാണ്ട് അഞ്ചുപേര്‍ മരിച്ചതിനുശേഷമാണ് രോഗത്തെക്കുറിച്ചു ബോധം വന്നതെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ആരോഗ്യ വകുപ്പ് സെക്രട്ടറി ഉള്‍പ്പെട്ട സംഘമാണ് പഠനം നടത്തിയത്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top