തിരുവനന്തപുരത്ത് കുമ്മനമോ സുരേഷ് ഗോപിയോ?

രാഷ്ട്രീയകാര്യ ലേഖകന്‍
തിരുവനന്തപുരത്ത് കുമ്മനംരാജശേഖരനേയോ, സുരേഷ് ഗോപിയേയോ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നീക്കം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര നിരീക്ഷകര്‍ ഈ രണ്ട് പേരുകളാണ് കേന്ദ്രനേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുള്ളത്. കേന്ദ്ര നേതൃത്വം മോഹന്‍ലാലിന്റെ പേരും പരിഗണിക്കുന്നുണ്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല. കുമ്മനത്തെ ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെയ്പ്പിച്ച് ശശി തരൂരിനെതിരെ രംഗത്തിറക്കണമെന്ന വാദത്തിനാണ് മുന്‍തൂക്കം.
സുരേഷ് ഗോപിയ്ക്ക് രാജ്യസഭയില്‍ ഇനിയും മൂന്ന് വര്‍ഷത്തിലേറെ കാലവധിയുള്ളത് കൊണ്ട് സ്ഥാനാര്‍ത്ഥിയാക്കണമോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. ശബരിമല പ്രശ്നത്തില്‍ ബിജെപിയ്ക്ക് ലഭിച്ച പിന്തുണ കണത്തിലെടുത്ത് അഞ്ച് സീറ്റുകള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനാണ് തീരുമാനം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് ലോക്സഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രചരണം ശക്തമാക്കാനാണ് തീരുമാനം. ശബരിമല പ്രശ്നത്തില്‍ ഹിന്ദുവോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യം വച്ചുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here