നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്ക് ജാമ്യം

sabarimala curfew may be extended

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് അറസ്റ്റിലായ ബിജെപി പ്രവര്‍ത്തകര്‍ക്കു ജാമ്യം. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തെയാണ് ഞായറാഴ്ച ഉച്ചയോടെ നിലയ്ക്കലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ പെരുനാട് പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. എട്ടംഗ സംഘം ഇന്ന് ഉച്ചയോടെയാണ് നിലയ്ക്കലില്‍ എത്തിയത്. ഇലവുങ്കലില്‍ ഇവരുടെ വാഹനം തടയുകയും പ്രതിഷേധങ്ങള്‍ പാടില്ലെന്നും നിരോധനാജ്ഞ ലംഘിക്കരുതെന്നും ശബരിമലയിലേക്ക് കടത്തിവിടാമെന്നും വ്യക്തമാക്കുന്ന നോട്ടീസ് നല്‍കിയ ശേഷം നിലയ്ക്കലേക്ക് കടത്തിവിടാമെന്നും അറിയിച്ചു. എന്നാല്‍, നിലയ്ക്കലില്‍ നോട്ടീസ് കൈപ്പറ്റാന്‍ തയ്യാറാകാതിരുന്ന സംഘം, നാമജപവുമായി കുത്തിയിരുന്നതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഘത്തില്‍ രണ്ടുപേര്‍ പൊലീസ് നടപടിയ്ക്കിടെ ഓടിരക്ഷപ്പെട്ടു. ബാക്കിയുള്ള എട്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top