ആസാമിൽ 40 വിദ്യാർത്ഥികളുമായി പോയ ബസ്സിന് തീ പിടിച്ചു

ആസാമിൽ 40 വിദ്യാർത്ഥികളുമായി പോയ ബസ്സിന് തീ പിടിച്ചു. ആസാമിലെ ഭാഗ്മതി അബരീഷ് നഗറിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ബാഗ്മതിയിലെ സെറിഗ്ന ഫൗണ്ടേഷൻ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസിനാണ് തീ പിടിച്ചത്.

ശനിയാഴ്ച്ചയാണ് അപകടം നടന്നത്. തീ പിടുത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ബസ്സിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും ചാടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top