Advertisement

‘പോകുന്നത് വീരബലിദാനികളുടെ നാട്ടിലേക്ക്’; കെ. സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയി

November 25, 2018
Google News 0 minutes Read

നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയി. പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതിനാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. നാളെയാണ് മജിസ്ട്രറ്റിന് മുന്നില്‍ ഹാജരാക്കുക. ഫസല്‍ വധക്കേസില്‍ അര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിനെ ചോദ്യംചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ. സുരേന്ദ്രനെ നാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും.

അതേസമയം കണ്ണൂരിലേക്ക് പോകാന്‍ തനിക്ക് ഭയമില്ലെന്നും മരണത്തെ ഭയമില്ലാത്തവന് കണ്ണൂരിലേക്ക് പോകുന്നതില്‍ എന്താണ് ഭയമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. രാവിലെ ഒമ്പതരയോടെയാണ് സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ടുപോയത്. ഇന്നു രാത്രി കോഴിക്കോട് ജയിലില്‍ പാര്‍പ്പിച്ച ശേഷം തിങ്കളാഴ്ച കണ്ണൂരിലെത്തിച്ച് മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കുമെന്നാണ് സൂചന.

വീരബലിദാനികളുടെ നാട്ടിലേക്കാണ് താന്‍ പോകുന്നത്. പങ്കെടുക്കാത്ത പരിപാടികളുടെ പേരില്‍ പോലും കേസെടുത്തിരിക്കുകയാണ്. ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് തനിക്കെതിരെ നടക്കുന്നത്. മനഃപൂര്‍വം പോലീസ് കള്ളക്കേസുകള്‍ ചുമത്തുകയാണ്. പല കേസുകളിലും സമന്‍സുകള്‍ ലഭിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here