കന്നഡ സിനിമാ താരവും മുന്‍ കേന്ദ്ര മന്ത്രിയുമായ എം.എച്ച് അംബരീഷ് അന്തരിച്ചു

കന്നഡ സിനിമ താരവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന എം.എച്ച് അംബരീഷ് അന്തരിച്ചു. 66 വയസ്സായിരുന്നു. പ്രശസ്ത സിനിമാ താരം സുമലത ഭാര്യയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എം.എല്‍.എ, എം.പി, കേന്ദ്ര മന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ആരാധകര്‍ക്കിടയില്‍ അംബി എന്നറിയപ്പെട്ടിരുന്ന താരം ‘പുത്തന കനഗള്‍’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തെത്തുന്നത്. കന്നഡ, ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം ഭാഷകളിലായി ഏകദേശം ഇരുന്നൂറ്റി മുപ്പതോളം സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

1994 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നാണ് അംബരീഷ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ജനതാദളിലേക്ക് കൂടുമാറി. 1998 ലെ പൊതുതെരഞ്ഞെടുപ്പില്‍ കര്‍ണാകടയിലെ മാണ്ഡ്യയില്‍ മത്സരിച്ച അദ്ദേഹം രണ്ട് ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചിരുന്നു. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുകയും മാണ്ഡ്യയില്‍ നിന്ന് ലോക്‌സഭയിലേക്ക് രണ്ട് തവണ മത്സരിച്ച് ജയിക്കുകയും ചെയ്തു. 2006 ല്‍ ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് വാര്‍ത്താ വിനിമയ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top