ശബരിമല യുവതി പ്രവേശനം; തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധി നടപ്പാക്കേണ്ടതില്ലെന്ന് പികെ ബഷീർ എംഎൽഎ

pk basheer against supreme court judge

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ മുസ്ലീം ലീഗ് എംഎൽഎ പികെ ബഷീർ. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്ന് പികെ ബഷീർ പറഞ്ഞു.

ഇന്നലെ മഞ്ചേശ്വരത്ത് യൂത്ത് ലീഗ് യാത്രയുടെ ഉദ്ഘാടന വേദിയിലാണ് പികെ ബഷീർ ഇക്കാര്യം പറഞ്ഞത്. അഴീക്കോട് എംഎൽഎ സ്ഥാനത്ത് നിന്നും കെഎം ഷാജിയെ അയോഗ്യനാക്കിയതിൽ കള്ളക്കളിയുണ്ടെന്നും ഈ കള്ളക്കളി ലീഗ് പുറത്തു കൊണ്ടുവരുമെന്നും ബഷീർ കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top