ഇന്നലെ താരങ്ങൾ കളിക്കളത്തിൽ ഇറങ്ങിയത് മുഖത്ത് ചുവന്ന അടയാളവുമായി; കാരണം

reason behind red mark on a series players

ഇന്നലെ നടന്ന യുവന്റസ് മത്സരത്തിലെ താരങ്ങളും റഫറിയും കളിക്കളത്തിലേക്ക് വന്നപ്പോൾ ഗ്യാലറിയിലിരുന്ന ആരാധകർ ഒന്ന് ഞെട്ടി….കളിക്കാരുടെ മുഖത്ത് ഒരു ചുവന്ന പാട് ! ആദ്യം ഒരു അബദ്ധമാകാം എന്ന് വചാരിച്ച കാണികൾ എന്നാൽ പാടുകളിലെ സമാനതകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിന് പിന്നിലെ കാരണം തിരക്കി തല പുകച്ചു. ഇത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തു.

ചുവന്ന പാടിന് പിന്നിലെ കാരണമാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചയായത്. സ്ത്രീകൾക്കെതിരെ നടക്കുന്ന ഗാർഹിക പീഡനങ്ങൾക്കെതിരെ അവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് സീരി-എ താരങ്ങൾ കവിളിൽ ചുവന്ന മാർക്കുമായി കളിക്കാനെത്തിയത്.

സ്ത്രീകൾക്കെതിരായുള്ള പീഡനങ്ങൾക്കെതിരെ ഇറ്റലിയിൽ പ്രവൃത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ‘വി വേൾഡ് ഓൺലസു’മായി ചേർന്നാണ് സീരി-എ ക്യാംപെയിൻ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഈ ആഴ്ച്ച നടക്കുന്ന എല്ലാ മത്സരങ്ങളിലും കളിക്കാർ മുഖത്ത് ചുവന്ന ചായം പൂശും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top