പീഡന പരാതി; പികെ ശശിയ്ക്കെതരെ ഇന്ന് നടപടി

wont take case against pk sasi says police

പീഡന പരാതിയില്‍ പികെ ശശിക്കെതിരെ സി പി എം ഇന്ന് നടപടി എടുക്കും .ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന സി പി എം സംസ്ഥാന സമിതി ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഗൂഢാലോചനയുണ്ടെന്ന പികെ ശശി യുടെ പരാതിയിലും നടപടിയുണ്ടായേക്കും.
പി കെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവ് പരാതി നല്‍കി മൂന്നര മാസമായിട്ടും നടപടിയുണ്ടാവാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലലിലാണ് പാര്‍ട്ടി കമ്മീഷന്‍. ശശിക്കും 2 ജില്ല കമ്മിറ്റിയംഗത്തിനുമെതിരെ നടപടി ശുപാര്‍ശയുള്ള റിപ്പോര്‍ട്ടാണ് ഇന്ന് സംസ്ഥാന കമ്മിറ്റി പരിഗണനക്കെടുക്കുന്നത്.പികെ ശശിയെ ഏര്യാകമ്മിറ്റിയിലേക്കോ മറ്റേതെങ്കിലും കീഴ്ഘടകങ്ങളിലേക്കോ തരംതാഴ്ത്തിത്തിയേക്കാനാണ് സാധ്യത. നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തില്‍ ശശി വിഷയം പ്രതിപക്ഷം ആയുധമാക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ഇത് കൂടി പരിഗിണിച്ചാണ് നടപടി തീരുമാനിക്കാന്‍ സംസ്ഥാനകമ്മിറ്റി നിർദേശിച്ചത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top