കെ സുരേന്ദ്രന് ജാമ്യം

K Surendran

കെ സുരേന്ദ്രന് ജാമ്യം. രണ്ടു പേരുടെ ആൾ ജാമ്യത്തിലാണ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസിലാണ് ജാമ്യം. കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  ഫെബ്രുവരി 14 ഇനി വീണ്ടും കോടതിയില്‍ ഹാജരാകണം.
ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് ജയില്‍ മോചിതനാകാന്‍ കഴിയില്ല.  ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതുകൊണ്ട് ജാമ്യം ലഭിക്കില്ല. സുരേന്ദ്രനെയും കൊണ്ട് പോലീസ് തിരികെ കൊട്ടാരക്കരയിലേക്ക് തിരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top