സർക്കാരിന്റേത് ഭീരുത്വമാണെന്ന് കെ സുരേന്ദ്രന്‍

സർക്കാരിന്റേത് ഭീരുത്വമാണെന്ന് കെ സുരേന്ദ്രന്‍. പ്രൊഡക്ഷന്‍ വാറന്റ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെ സുരേന്ദ്രനെ കണ്ണൂരിലേക്ക് കൊണ്ട് പോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ സുരേന്ദ്രന്റെ ആരോപണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നിന്നാണ് കെ സുരേന്ദ്രന്‍ അറസ്റ്റിലായത്. എസ്.പി ഓഫിസ് മാര്‍ച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് കെ സുരേന്ദ്രന് എതിരെ പ്രൊഡക്ഷന്‍ വാറന്റ് നിലനില്‍ക്കുന്നത്. കെ.സുരേന്ദ്രനെ രാവിലെ 11 മണിയോടെ പോലീസ് കോടതിയിൽ ഹാജരാക്കും.
തന്റെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. സ്വന്തം പേരിലുള്ള കേസുകൾ പിൻവലിച്ച മുഖ്യമന്ത്രിയും കോടിയേരിയും തന്റെ പേരിൽ കള്ള കേസുകൾ എടുക്കുകയാണ്. പോലീസിന്റെത് മനുഷ്യാവകാശ ലംഘന പ്രവർത്തനമാണ്. സർക്കാരിന്റേത് ഭീരുത്വവും. മുൻമുഖ്യമന്ത്രിക്ക് നേരെയുള്ള ലൈംഗിക കേസുകളിൽ നടപടി എടുക്കാതെയാണ് എനിക്ക് നേരെ സർക്കാർ കേസുകൾ എടുക്കുന്നതന്നും തന്റെ പേരിലുള്ളത് മുഴുവൻ വ്യാജ കേസുകളാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഒന്നിൽ നിന്നും കോടതി മോചിപ്പിക്കുമ്പോൾ മറ്റൊരു കേസിൽ പെടുത്തുകയാണ്. ആരോ മരിച്ചതിന്റെയും ഓട്ടോറിക്ഷയിൽ എന്തോ കടത്തിയത്തിനുമൊക്കെ എന്റെ പേരിൽ കേസ് എടുത്തിരിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here