ശബരിമലയിലെ പോലീസ് നടപടി സംബന്ധിച്ച് എജി സർക്കാർ ഹൈക്കോടതിയിൽ വിശദീകരണം നൽകി

ഭക്തർക്ക് സുരക്ഷ ഒരുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്തിന് നിലപാട് എടുക്കാൻ ആവില്ല. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ മാത്രമേ സംസ്ഥാന സർക്കാർ ശ്രമിച്ചുള്ളൂ എന്നും അഡ്വക്കേറ്റ് ജനറൽ
അറിയിച്ചു. യുവതികൾ എത്തിയാൽ തടയുന്നതിനാണ് സമരക്കാർ ശ്രമിക്കുന്നത്.
യുവതികളെത്തിയാൽ സംരക്ഷണം നൽകും. ഒരു യുവതിയെയും നിർബന്ധിക്കില്ല. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഹൈക്കോടതിക്കും ഉത്തരവാദിത്വമുണ്ടന്നും നിരോധനാജ്ഞ പുറപ്പെടുവിക്കാൻ പോലിസിന് ആവശ്യപ്പെടാമെന്നും എജി അറിയിച്ചു. ക്രമസമാധാനം തകരുമോയെന്ന് പറയാൻ പോലീസിനു മാത്രമാണ് അധികാരമെന്ന് സുപ്രിം കോടതി വിധി ഉദ്ധരിച് എജി പറഞ്ഞു. പ്രതിഷേധം മൂലം ഒരു യുവതിക്കും ഇതുവരെ പ്രവേശിക്കാനായിട്ടില്ലന്നുമായിരുന്നു എജിയുടെ വിശദീകരണം. വാദം ഉച്ചക്ക് ശേഷവും തുടരും
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here